കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത് കൊണ്ടാണ് ശിവശങ്കര്‍ (M.Shivashankar) ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി (Gold smuggling case) ബന്ധപ്പെട്ട വ്യാജ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇഡി കഴിഞ്ഞമാസം ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. സുപ്രീംകോടതിയിലെ (SC) അഭിഭാഷകനാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നതെന്നാണ് സൂചന. തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലെന്നും സ്വപ്നയുടെ (Swapna Suresh) മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.