പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല എന്ന സാങ്കേതിക സര്‍വകലാശാലയുടെ നിലപാട് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് മുന്നില്‍ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം .