ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന്‍ ഹാജരാകില്ല. കെ പി യോഹന്നാന്‍ വിദേശത്ത് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് വിവരം. കെ പി യോഹന്നാനോട് ഇന്ന് ഹാജരാവാന്‍ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

വന്‍ക്രമക്കേടുകളാണ് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കോടികളാണ് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പുറമെ പേരൂര്‍ക്കടയിലും, കവടിയാറിലും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.