പാരിസ് : മതമൗലിക വാദികൾ തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകൻ സാമുവൽ പാറ്റിക്കെതിരെ മതനിന്ദ ആരോപിച്ച മസ്ജിദിനെതിരെ നടപടിയെടുക്കാൻ ഫ്രഞ്ച് ഭരണകൂടം. അദ്ധ്യാപകനെതിരെ മതനിന്ദ ആരോപിച്ച മസ്ജിദ് അടച്ച് പൂട്ടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അദ്ധ്യാപകന്റെ മരണത്തിൽ ലോകവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്  മസ്ജിദിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്.

നിലവിൽ സാമുവൽ പാറ്റിക്കെതിരെ മതനിന്ദ ആരോപിച്ച് രംഗത്തെത്തിയ  മസ്ജിദിനെതിരെ അന്വേഷണം നടക്കുകയാണ്. ഇത് പൂർത്തിയായ ശേഷമായിരിക്കും സർക്കാർ മസ്ജിദ് അടച്ചു പൂട്ടുക എന്നാണ് സൂചന.

അദ്ധ്യപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി മസ്ജിദുകളും മതപഠന കേന്ദ്രങ്ങളും സർക്കാർ അടച്ചു പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ച  മസ്ജിദിനെതിരെ സർക്കാർ നടപടിയ്‌ക്കൊരുങ്ങുന്നത്.