കോട്ടയം : ജില്ലയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു.

രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച്‌ നിരീക്ഷിച്ചു വരികയാണ്.ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതോടൊപ്പം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്.അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് കൊതുകകളുടെ ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണ്.