ന്യൂയോർക്: ആമസോൺ ഉടമ ബെസോസും മൂന്ന് പേരുമടങ്ങുന്ന സംഘം ബഹിരാകാശ യാത്ര നടത്തി മടങ്ങിയെത്തി. പത്തു മിനിറ്റാണ് ബഹിരാകാശത്ത് എത്തിയശേഷം മടങ്ങിയെ ത്താനെടുത്ത സമയം. ടെക്‌സാസിലെ കേന്ദ്രത്തിൽ നിന്നാണ് ബ്ലൂ ഒറിജിൻ എന്ന സ്ഥാപന ത്തിന്റെ ന്യൂ ഷെപ്പേർഡ് ബഹിരാകാശ വാഹനത്തിൽ നാലുപേരും ഇന്നലെ യാത്ര നടത്തിയത്. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് പ്രത്യേക റോക്കറ്റിലുയർന്ന സംഘം 8.22ന് തെക്കൻ ടെക്‌സാസിൽ തിരിച്ചിറങ്ങി. ഭൂമിയിൽ നിന്നും 107 കിലോമീറ്റർ ഉയരത്തിലെത്തിയാണ് ബഹിരാകാശത്തേക്ക് ബെസോസും കൂട്ടരും ചരിത്രനേട്ടം കൈവരിച്ചത്. ആറു പാരച്യൂട്ടു കളുടെ സഹായത്താലാണ് ക്യാപ്‌സൂൾ രൂപത്തിലുള്ള ബഹിരാകാശ വാഹനം ഭൂമിയിൽ തിരിച്ചിറങ്ങിയത്.

ബ്ലൂ ഓറിജിന്റെ ആദ്യ ദൗത്യമാണ് ഇന്നലെ വിജയകരമായി നടന്നത്. ബെസോസിന്റെ നേട്ടത്തെ ഈ മാസം ബഹിരാകാശത്തേക്ക് റോക്കറ്റ് യാത്ര ആദ്യം നടത്തിയ വിർജിൻ ഗാലാറ്റിക് ഉടമ ബ്രാസൺ അഭിനന്ദിച്ചു. ബ്രാസൺ 50 മൈൽ ഉയരത്തിൽവരെ മാത്രമാണ് എത്തിയത്.

10 അടി ഉയരമുള്ള ആറുപേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പേടകം തയ്യാറാക്കിയത്. ചുറ്റുമുള്ള എല്ലാ കാഴ്ചകളും കാണാനും വീഡിയോ ചിത്രീകരണത്തിനും സംവിധാനം ഒരുക്കിയിരുന്നു. ബെസോസിനൊപ്പം സഹോദരൻ മാർക്ക്, മുൻ ബഹിരാകാശ പരിശീല കയായ 82 വയസ്സുകാരി വാലീ ഫങ്ക്, 18 വയസ്സുകാരൻ ഒലിവർ ഡെയ്മാൻ എന്നിവരാണ് ബഹിരാകാശ യാത്രയിൽ പങ്കാളികളായത്.