ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി.  ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സത്വാരി മേഖലയിൽ ഇന്ന് പുലർച്ചെ 4.05നാണ് ഡ്രോൺ ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ സൈന്യവും ജമ്മുകശ്മീർ പോലീസും അന്വേഷണം ആരംഭിച്ചു.

ജമ്മുകശ്മീരിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കനത്ത ജാഗ്രതയാണ് നിലവിലുള്ളത്. ജമ്മുകശ്മീരിലും ലഡാക്കിലും എല്ലാതരം ഡ്രോണുകൾക്കും ആളില്ലാതെ പറക്കുന്ന തരം മറ്റ് ഉപകരണങ്ങൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയി രിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സൈന്യത്തിന് മാത്രമേ ജമ്മുകശ്മീരിൽ നിലവിൽ അനുവാദമുള്ളു.

കഴിഞ്ഞയാഴ്ച സൈന്യത്തിന്റെ പുതിയ റഡാർ സംവിധാനത്തിൽ ഒരു ഡ്രോൺ ശ്രദ്ധയിൽ പ്പെട്ടിരുന്നു. മിന്നുന്ന ചുവന്ന ചെറിയ പ്രകാശമുള്ള ഒരു വസ്തുവാണ് ആകാശത്ത് 100 മീറ്റർ ഉയരത്തിൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപമാണ് തുടർച്ച യായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തുന്നത്. 12ലധികം ഡ്രോണുകളാണ് ഇതുവരെ പല ദിവസങ്ങളിലായി ജമ്മുകശ്മീർ അതിർത്തികടന്ന് പറക്കുന്നതായി സൈന്യം കണ്ടെത്തിയത്.