ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 42,015 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 3,998 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 3,12,16,337 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 4,18,480 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,977 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ 3,03,90,687 രോഗികളെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, രാജ്യത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 4,07,170 ആണ്.