ല്‍ഹി: ദില്ലിയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ആദ്യമായല്ല ശീതകാല സമ്മേളനം മാറ്റിവെക്കുന്നത്.

തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ച കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്.