ന്യൂഡല്‍ഹി: പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ കാലാവസ്​ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇന്ത്യ പാരീസ്​ ഉടമ്ബടിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് ​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ശക്തമായ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്​. എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക്​ പ്രചാരം നല്‍കിയതോടെ വര്‍ഷത്തില്‍ 3.8 കോടി ടണ്‍ കാര്‍ബണ്‍ ഡൈ​ ഓക്​സൈഡ്​ പുറംതള്ളുന്നത്​ കുറക്കാന്‍ കഴിഞ്ഞു. എട്ടുകോടി കുടുംബങ്ങള്‍ക്ക്​ പുകയില്ലാത്ത അടുപ്പുകള്‍ വിതരണം ചെയ്​തതായും മോദി പറഞ്ഞു.

മാത്രമല്ല ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റികുകളുടെ നിരോധനം പോലെ കാലാവസ്​ഥ വ്യതിയാനത്തെ ചെറുക്കുന്നതിന്​ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്​. വനമേഖല കൂട്ടുകയും മറ്റും ചെയ്​തു. പരിസ്​ഥിതിയോട്​ ഇണങ്ങിയ പരമ്ബരാഗത ജീവിതശൈലിയില്‍നിന്ന്​ പ്രചോദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. കാ​ര്‍​ബ​ണ്‍ വി​കി​ര​ണം പ​ര​മാ​വ​ധി കു​റ​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​രീ​തി​ക​ള്‍ ഇ​ന്ത്യ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ലൂ​ടെ പാ​രി​സ്​ ക​രാ​റിന്റെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ കാ​ര്‍​ബ​ണ്‍ ഇ​ക്ക​ണോ​മി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുകയും വ​രും​ത​റ​മു​റ​ക്ക്​ ഇ​തി​നാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​നും ശ്ര​മി​ച്ചു​വ​രികയാണ്​.

2022-ല്‍ ​ഇന്ത്യ​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും അ​തി​നു​മുമ്ബാ​യി 175 ജി​ഗാ​വാ​ട്ട്​ പു​ന​രു​പ​യോ​ഗ ഊര്‍ജത്തി​ല്‍ എ​ത്തി​ച്ചേ​രാ​നാ​ണ്​​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 2030ല്‍ ​ഇ​ത്​ 450 ജി​ഗാ​വാ​ട്ടാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​​ന്ത്രി പ​റ​ഞ്ഞു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ വേ​ണ്ട ശ്ര​ദ്ധ കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ത്യേ​കി​ച്ച്‌​ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളെ​യാ​ണ്​​ ഇ​തേ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്. പു​തി​യ സാങ്കേതി​ക വി​ദ്യാ​രം​ഗ​ത്ത്​ കൂ​ടു​ത​ല്‍ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​ക​ണം. മാ​ന​വി​ക​ത​യെ കൂ​ടു​ത​ല്‍ സ​മ്ബ​ന്ന​മാ​ക്കു​ന്ന​തി​ന്​ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ള്‍ ധ​ന​സ​ഹാ​യം ന​ല്‍​കേ​ണ്ട​തു​​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.