മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി ബോളിവുഡ്റാണി സണ്ണി ലിയോണ്‍ എത്തുന്നു. പട്ടാ എന്നാണ് ചിത്രത്തിന്റെ പേര്. ആര്‍. രാധാകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം, എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ്. ചിത്രത്തില്‍ സി.ബി.ഐ ഓഫീസറിന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ.

ശ്രീശാന്തിനും, സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു.ആര്‍.എസ്, സംഗീതം – സുരേഷ് പീറ്റേഴ്സ്.