ന്യൂഡല്‍ഹി: ബലിപെരുന്നാളിനോടനുബന്ധിച്ച്‌ നല്‍കിയ ഇളവുകളില്‍ കേരളത്തിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്ഥിതി ഗുരുതരമായായല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സമയം അതിക്രമിച്ചതിനാല്‍ മാത്രമാണ് ഇളവുകള്‍ പിന്‍വലിക്കാത്തതെന്നു പറഞ്ഞ കോടതി കന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തെ ഇളവുകളാണ് കേരളം അനുവദിച്ചിരുന്നത്. അത് ഇന്നത്തോടെ അവസാനിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ പരാമര്‍ശം.

ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് നല്‍കിയെന്നും കോടതി ചോദിച്ചു. കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുത്. രോഗം പരന്നാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാം. ഭരണഘടനയുടെ 21ാം അനുച്ഛേദം കേരളവും അനുസരിക്കണമെന്നും കോടതി വ്യക്തമാക്കി.