കോ​ഴി​ക്കോ​ട്​: വ്യ​വ​സാ​യി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ന് പിന്നില്‍ മാവോയിസ്റ്റുകള്‍ അല്ലെന്ന് ജില്ലാ ക്രൈം​ബ്രാ​ഞ്ച്​. ദ്രുതഗതിയിലായിരുന്നു പ്ര​തി​ക​ളെ അന്വേഷണ സംഘം പി​ടി​കൂ​ടി​യ​ത്​. ചു​ണ്ട​യി​ല്‍ പോ​സ്​​റ്റ്​ ഓ​ഫി​സി​ലാ​ണ്​ ക​ത്ത്​ പോ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ വ്യ​ക്ത​മാ​യ പോലീ​സ്​ ഈ ​ഭാ​ഗ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെയാണ് ഭീഷണിയ്ക്ക് പി​ന്നി​ല്‍ മാ​വോ​വാ​ദി​ക​ള​ല്ലെന്ന് ഉറപ്പിച്ചത്. പ്രതികള്‍ വന്നിറങ്ങിയത് ബെ​ന്‍​സ്​ കാ​റിലായിരുന്നു. അതിന്റെ സി.​സി ടി.​വി ദൃ​ശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

പോലീസ് അന്വേഷണത്തില്‍ കാ​റി​‍ന്റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ ഇ​തു വാ​ട​ക​ക്കെ​ടു​ത്ത​വ​​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. പൊ​ലീ​സ്​ പി​ടി​ക്കാതിരിക്കാനാണ് ചു​ണ്ട​യി​ല്‍ പോ​സ്​​റ്റ്​ ഓ​ഫി​സ്​ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ങ്കി​ലും കാ​റി​ലെ​ത്തി​യ​ത്​ വി​ന​യാ​കു​മെ​ന്ന്​ ഇ​വ​രും ക​രു​തി​യി​ല്ല. സി സി ടി വിയിലെ ദൃശ്യങ്ങളാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

​പാ​റോ​പ്പ​ടി​യി​ല്‍​നി​ന്ന്​ സ്വി​ഫ്​​റ്റ്​ കാ​റി​ല്‍ പോ​യ ഹ​ബീ​ബ്​, താമര​ശ്ശേ​രി​യി​ല്‍ ഷാ​ജ​ഹാ​നെ ക​ണ്ടു​മു​ട്ടു​മ്ബോള്‍ കാ​റും മാ​റ്റു​ക​യാ​യിരുന്നു. ഇ​തി​‍ന്റെയെ​ല്ലാം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഹ​ബീ​ബി​നെ സി​വി​ല്‍ സ്​​റ്റേ​ഷ​ന​ടു​ത്തു​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ ഹാ​ജ​ഹാ​ന്‍ ഗോ​വ​യി​ലേ​ക്ക്​ ക​ട​ന്നെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട്​ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികള്‍ക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്‍റെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.