പിറന്നാള്‍ ദിനം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും കൂട്ടുകാരും വീട്ടുകാരും ഒരുമിച്ചെത്തി കേക്ക് മുറിക്കുന്നതുമെല്ലാം അത്രയേറെ പ്രിയപ്പെട്ടതാണ്. എന്നാല്‍, എല്ലാവര്‍ക്കും ഈ സൗഭാഗ്യങ്ങളൊന്നും ലഭിക്കാറില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തനിച്ചായി പോയവര്‍, പിറന്നാള്‍ ദിനത്തില്‍ അരികില്‍ എത്താന്‍ പ്രിയപ്പെട്ടവരാരും ഇല്ലാതെ പോയവര്‍… പക്ഷേ, അവരില്‍ ചിലരെങ്കിലും തങ്ങളുടെ ജന്മദിനം സ്വന്തമായി ആഘോഷിക്കാറുണ്ട്.

അങ്ങനെ ഒറ്റയ്ക്കായി പോകുന്നവര്‍ ഒരിക്കലും കേക്ക് മുറിക്കുന്നത് സന്തോഷത്തോടെ ആയിരിക്കില്ല. അവര്‍ തങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ കടന്നു പോകുന്നത് വലിയ മനോവേദനയിലൂടെ ആയിരിക്കും. ആ സമയത്ത് ആരെങ്കിലും ഒരു പിറന്നാള്‍ ആശംസ നേരാന്‍ അരികില്‍ ഉണ്ടായിരുന്നെങ്കിലെന്ന് നമ്മള്‍ വല്ലാതെ ആശിച്ചു പോകും.