മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വന്റെ ആദ്യ ഭാഗം 2022ല്‍ പ്രദര്‍ശനത്തിന് എത്തും . ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. . രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് ഉള്ളത്.

ഇതേ പേരില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. ഐശ്വര്യ രാജേഷ് , ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു, പ്രകാശ് രാജ്, പ്രഭു എന്നിവരുള്‍പ്പെടെയുള്ള വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്.