യുഎഇയില്‍ കോവിഡ്19 ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1900 ആയി. 1508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1477 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം യുഎഇയില്‍ 2,27,582 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 62.7 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.