സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ട്രെന്‍ഡിങ്. ട്രെന്റിങ്ങ് ലിസ്റ്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ട്രെയ്‌ലര്‍ ഉള്ളത്. കഴിഞ്ഞ ദിവസം ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. കാവല്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നതില്‍ ഉറപ്പ് നല്‍കുകയാണ് ട്രെയ്ലര്‍ ചെയ്യുന്നത്. തമ്ബാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമ്ബാന്റെ സുഹൃത്തായി രഞ്ജി പണിക്കരും ചിത്രത്തിലുണ്ട്.