തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു ഹാ​​ജ​​രാ​​കാ​​ന്‍ പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ ര​​​വീ​​​ന്ദ്ര​​​ന് കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യി​​രു​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ക​​ഴി​​യു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തി​​നു നെ​​​ഗ​​​റ്റീ​​​വാ​​​യ​​തോ​​ടെ​​യാ​​ണു വീ​​​ണ്ടും നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​ന്ന​​ത്.

സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് പ്ര​​​തി​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം, മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റു​​​മാ​​​യി ചേ​​ര്‍​​ന്നു ന​​ട​​ത്തി​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍, കെ ​​​ഫോ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ ചെ​​​ലു​​​ത്തി​​​യ സ്വാ​​​ധീ​​​നം തു​​ട​​ങ്ങി​​യ​​വ​​​യാ​​​ണ് ര​​​വീ​​​ന്ദ്ര​​​നി​​​ല്‍നി​​​ന്ന് ഇ​​ഡി തേ​​​ടു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രിയുടെ മ​​​നഃ​​സാ​​​ക്ഷി സൂ​​​ക്ഷി​​​പ്പു​​​കാ​​​ര​​​നാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന സി.​​​എം. ര​​​വീ​​​ന്ദ്ര​​​ന്‍ ​ശി​​​വ​​​ശ​​​ങ്ക​​​റു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​മാ​​ണു​ പു​​ല​​ര്‍​​ത്തി​​യി​​രു​​ന്ന​​ത്.