പാലക്കാട്: പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും വി മുരളീധരന്‍ പറഞ്ഞു.

ഓലപ്പാമ്ബിനെ കാണിച്ച്‌ കേന്ദ്ര ഏജന്‍സികളെ പേടിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര് ശ്രമിക്കുന്നത്. സഹതാപ തരംഗം പിടിച്ചു പാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത് വിലപ്പോകില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.