കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനത്തിനെതിരെ അഡ്വ ദീപ ജോസഫ്. മറ്റ് മതത്തിലെ പെണ്‍കുട്ടികളെ തന്നെ വിവാഹം കഴിക്കണം എന്നാണ് നിര്‍ബന്ധം എങ്കില്‍ മതം മാറ്റുന്നത് എന്തിനാണെന്ന് ദീപ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. മതം മാറാതെ തന്നെ അവരവരുടെ ആചാരങ്ങളില്‍ ജീവിക്കുന്നവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകയുടെ നിരീക്ഷണം. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് വാശി പിടിക്കുന്നതിനെ എതിര്‍ത്താണ് അഡ്വ. രംഗത്ത് വന്നത്.

അടുത്ത കാലത്തായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ദീപയുടെ കുറിപ്പ്. ലവ് ജിഹാദ് എന്ന് പറയണ്ട, അതിനെ മറ്റൊരു പേരിട്ടു വിളിക്കാം എന്നാണു അഭിഭാഷകയുടെ നിരീക്ഷണം. കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ കാമുകനൊപ്പം പോയാല്‍ മതിയെന്ന് കോടതിയില്‍ പറഞ്ഞ ശ്രുതിയെന്ന പെണ്‍കുട്ടിയുടെ കാലില്‍ വീണു പൊട്ടിക്കരയുന്ന അമ്മയുടെ വാര്‍ത്തയും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.

സമാനമായ നിരവധി മതപരിവര്‍ത്തന സംഭവങ്ങളും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണയെ മലപ്പുറം മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ വെച്ച്‌ കണ്ടെത്തുകയും അവിടെ മതപഠനത്തിനായി തുടരുകയാണെന്ന് യുവതി അറിയിച്ചതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സത്യം വിളിച്ചു പറയാന്‍ തനിക്ക് പേടിയില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.