ഏവര്‍ക്കും രാമായണ മാസം ആശംസിച്ച്‌ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. രാമന്റെ 16 സ്വഭാവ സവിശേഷതകള്‍ എന്തെല്ലാം എന്ന് പോസ്റ്റ് ചെയ്താണ് റസൂല്‍ രാമായണ മാസം ആശംസിച്ചത്. ‘എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷകരമായ രാമായണ മാസം ആശംസിക്കുന്നു, രാമന്റെ ജീവിതത്തില്‍ നിന്നുള്ള പ്രബോധനത്തിന്റെ വിശുദ്ധിയും സൗന്ദര്യവും പ്രാര്‍ത്ഥിക്കുകയും വായിക്കുകയും മനസിലാക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന ദിവസങ്ങള്‍ ആവട്ടെ. ഹാപ്പി രാമായണ ജയന്തി.’ എന്ന് റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളും രാമായണ മാസം ആശംസിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. ‘ആത്മജ്ഞാനത്തിന്‍്റെ തിരികൊളുത്തി, അഹംഭാവത്തിന്‍്റെ അന്ധകാരത്തെ മാറ്റാന്‍ കര്‍ക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം.’ എന്നാണ് മോഹന്‍ലാലിന്‍റെ ആശംസ.

സമാധാനവും, സന്തോഷവും, ആരോഗ്യവും നേര്‍ന്നാണ് പൃഥ്വിരാജിന്റെ ആശംസ.