യൂറോപ്പിനെ വിറപ്പിച്ച മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു . ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം കൂടുതല്‍ നാശo വിതച്ചത് . ദുരന്തത്തില്‍ 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി.

അതെ സമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം തകര്‍ന്നു . ജര്‍മന്‍ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം രൂക്ഷമായത് . അതെ സമയം ശനിയാഴ്ച പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട് . ഭീഷണി കണക്കിലെടുത്ത് ജര്‍മന്‍ നഗരമായ വാസന്‍ബെര്‍ഗില്‍ എഴുന്നൂറോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച്‌ വരികയാണ് .