വണ്ടൂർ: താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകെളെയും നിയമിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളിൽ MLA ശ്രീ അനിൽ കുമാറിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഈ സമയത്ത് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പി.ഉബൈദുള്ള MLA .വണ്ടൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന 5 ദിവസത്തെ പ്രാണവായു സമരത്തിന്റെ മൂന്നാം ദിനത്തിൽ STU പ്രവർത്തകർ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്തഫ അടക്കാക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു. STU ജില്ലാ പ്രസിഡന്റ് VAk തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് , മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി കെ. ഫസൽ ഹഖ് മാസ്റ്റർ , ഷൈജൽ എടപ്പറ്റ, എം.ടി അലി നൗഷാദ്, നിസാജ് എടപ്പറ്റ , നസീമ ബീഗം ,ഷമീം കെ. , റസാഖ് മമ്പാട് , മാനു തുവ്വൂർ , വാഹിദ് കളത്തിങ്ങൽ , റാഫി പി. , തുളസി പള്ളത്ത് , എന്നിവർ സംസാരിച്ചു.
നാളെ സമര പന്തലിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുക്കുന്നതായിരിക്കും.