കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മീനങ്ങാടി സ്വദേശി കുര്യാക്കോസിന്‍്റെ മകന്‍ അലന്‍ ബേസില്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബിന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ തട്ടി നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തിലെ അം​ഗമായിരുന്നു അലന്‍.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.