റിയാദ്: സൗദിയില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സിന്‍റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മക്ക, മദീന, ഹായില്‍, അല്‍ ജൗഫ്, കിഴക്കന്‍ പ്രവിശ്യ, ഖസീം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി.

അപകട സാധ്യത കണക്കിലെടുത്തു ജനങ്ങള്‍ ജാഗ്രത പാലിക്കണം. വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.