ബെംഗളൂരു: അനധികൃത സ്വത്ത് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാറിന് സിബിഐയുടെ സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമന്‍സ് നല്‍കിയതായി ശിവകുമാര്‍ അറിയിച്ചു. നവംബര്‍ 19ന് ഉദ്യോഗസ്ഥര്‍ വന്നിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്ന ശിവകുമാറിന് വീണ്ടും വീട്ടിലെത്തിയാണ് സിബിഐ സമന്‍സ് കൈമാറിയത്.

നവംബര്‍ 23 ന് വൈകുന്നേരം 4 മണിയോടെ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദ്ദേശം. എന്നാല്‍, ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനിരിക്കുന്ന മാസ്‌കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളില്‍ സിദ്ധരാമയ്യയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങേണ്ടതിനാല്‍ നവംബര്‍ 25നായിരിക്കും ശിവകുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാവുക.