ഡുബ്ലിന്‍: അയര്‍ലാന്‍ഡില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു. ശനിയാഴ്ച പുറത്തുവന്ന ഐറിഷ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് പ്രകാരം 70,143 പേര്‍ക്കാണ് ഇതുവരെ കൊവിഡ്ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നാല് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. 2,022 പേരാണ് ആകെ രോഗം വന്ന് മരിച്ചത്.

269 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതില്‍ 32 പേര്‍ അതിതീവ്രപരിചരണ വിഭാഗത്തിലാണ്.

നവംബറില്‍ 11ല്‍ ശരാശരി 350 കേസുകളാണ് ഉണ്ടായിരുന്നത്. നവംബര്‍ 17 ആയപ്പോള്‍ അത് 424 ആയി.

കഴിഞ്ഞ ആഴ്ചവരെ കൊവിഡുമായി ബന്ധപ്പെട്ട കനത്ത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. അത് പിന്‍വലിച്ചശേഷം രോഗബാധ വര്‍ധിച്ചുവരുന്നതായാണ് റിപോര്‍ട്ട്.