ന്യൂ​ഡ​ല്‍​ഹി: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീ​ക​ര​വാ​ദം ഒരു ഭീഷണിയാണെന്ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. എന്നാല്‍ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജാ​തി​മ​ത ഭേ​ദ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ആ​രൊ​ക്കെ​യോ ചി​ല തെ​റ്റാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഇ​തി​ലൂ​ടെ ഒ​ത്തു ചേ​രു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ ഒ​ന്നാ​കെ ഒ​റ്റ​ക്കെ​ട്ടാ​യി ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ രം​ഗ​ത്തു വ​ര​ണ​മെ​ന്നും ലോ​ക​ത്തെ ഒ​രു രാ​ജ്യ​വും ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി ആ​ഹ്വാ​നം ചെ​യ്തു.