അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും തോഴി ശശികലയെയും കുറിച്ച്‌ സിനിമ പ്രഖ്യാപിച്ച്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുമ്ബ് പുറത്തിറക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് (S) എന്ന് പേര് തുടങ്ങുന്ന ഒരു സ്ത്രീയും ഇ (E) എന്ന് പേര് തുടങ്ങുന്ന ഒരു പുരുഷനും ഒരു നേതാവിനോട് എന്താണ് ചെയ്തതെന്നാണ് ഈ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

ജയലളിതയുടെ പേരിലുള്ള ബയോപിക് ആയ തലൈവി ഇറങ്ങുന്ന അതേ ദിവസം തന്നെ തന്റെ ചിത്രവും റിലീസ് ചെയ്യുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും രാം ഗോപാല്‍ വര്‍മ്മ സിനിമാ പ്രഖ്യാപനത്തിനൊപ്പം പങ്കുവെച്ചു.

എടപ്പടി പളനി സ്വാമി, ശശികല എന്നിവരെ ഉന്നം വെച്ചാണ് ഈ പോസ്റ്റ് എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്. രാകേഷ് റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജയലളിതയും ശശികലയും പളനി സ്വാമിയും തമ്മിലുള്ള നിഗൂഢവും സങ്കീര്‍വുമായ ബന്ധം അവതരിപ്പിക്കുമെന്നും രാം ഗോപാല്‍ ട്വീറ്റ് ചെയ്തു.