ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കിന്റെ ഭാഗമായി അഷ്ടമിവിളക്ക് ദിനമായ നാളെ സമ്ബൂര്‍ണ നെയ്യ്വിളക്കാഘോഷം. പുളിക്കിഴെ വാരിയത്തുകാരുടെ വകയാണ് വിളക്കാഘോഷം. ആഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ ഭഗവാന് സ്വര്‍ണക്കോലത്തിലാണ് എഴുന്നെള്ളുന്നത്. ഇന്നലെ മാണിക്കത്ത് കുടുംബം വകയായിയുള്ള ഷഷ്ടി വിളക്കാഘോഷം നടന്നു. ഇന്ന് നെന്മിനി മന വകയായുള്ള സപ്തമി വിളക്കാഘോഷം വെളിച്ചെണ്ണ വിളക്കായി ആഘോഷിക്കും. 25നാണ് ഗുരുവായൂര്‍ ഏകാദശി.
കഴിഞ്ഞവര്‍ഷം ഗുരുവായൂരപ്പന് ലഭിച്ച ദ്വാദശി പണം ഈ വര്‍ഷം ചടങ്ങില്‍ പങ്കെടുക്കുന്ന അഗ്നിഹോത്രികള്‍ക്ക് വീതിച്ചുനല്‍കാനാണ് തീരുമാനമെന്നും ചെയര്മാന് അറിയിച്ചു. ദ്വാദശി ദിവസം രാവിലെ 9ന് നടയടച്ച് വൈകിട്ട് 4.30നായിരിക്കും തുറക്കുക.