ചെന്നൈ: ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ പ്ലക്കാര്‍ഡ് കൊണ്ട് എറിയുകയായരുന്നു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് കൊണ്ടില്ല. പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം ജി ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ഡിഎംകെ നേതാവ് അളഗിരി, തമിഴ്നടന്‍ രജനികാന്ത് എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം. കെ. അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണുമെന്നാണ് വിവരം. സ്റ്റാലിന്‍ വിട്ടുവീഴ്ചക്ക് ഒരുങ്ങാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ എന്‍ ഡി എയില്‍ ചേരാനാണ് അളഗിരിയുടെ തീരുമാനം.