ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിളിനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കള്‍ തല്ലിക്കൊന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടന്നത്.

ബാന്ദ ജില്ലയിലാണ് സംഭവം നടന്നത്. കോണ്‍സ്റ്റബിളായ അഭിജിത് വെര്‍മ, അമ്മ രമാവതി, സഹോദരി നിഷ വെര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭം നടന്നത്.

ഇവരെ വീടിന് പുറത്തു വലിച്ചിട്ട ബന്ധുക്കള്‍ വടികളും മറ്റും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അഴുക്കു ചാലില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.