തിരുവനന്തപുരം: സ്വപ്​ന സുരേഷി​േന്‍തെന്ന്​ അവകാശപ്പെട്ട്​ പുറത്തുവന്ന ശബ്​ദരേഖയില്‍ അന്വേഷണം വേണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയെടുക്കും. അന്വേഷണം ആവശ്യപ്പെട്ട്​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ജയില്‍ വകുപ്പ്​ മേധാവിക്ക്​ കത്ത്​ നല്‍കിയിരുന്നു. കത്ത്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ കൈമാറി. ബെഹ്​റയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി പറഞ്ഞതായുള്ള സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷി​േന്‍റതെന്ന് പറയപ്പെടുന്ന ശബ്​ദരേഖ പുറത്തായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ശബ്​ദരേഖ പുറത്തുവിട്ടത്. ത​ന്‍െറ മൊഴി കൃത്യമായി വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ലെന്ന്​ സ്വപ്ന പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നും ഈ ആവശ്യം ഉന്നയിച്ച്‌ അവര്‍ വീണ്ടും ജയിലില്‍ വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും പറയുന്നു. എന്നാല്‍, ഇത് ആരോടാണ് പറയുന്നതെന്ന കാര്യം വ്യക്തമല്ല.