നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ ഇല്ലാത്തത് ഓസ്ട്രേലിയക്ക് ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഐ.പി.എല്ലിലേറ്റ പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്ബരക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതെ സമയം ഡിസംബര്‍ 17ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നു.

രോഹിത് ശര്‍മ്മ മികച്ച ബാറ്റ്സ്മാന്‍ ആണെന്നും സ്ഥിരതയുള്ള ഓപ്പണിങ് ബാറ്റ്സ്മാന്‍ ആണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. രോഹിത് ശര്‍മ്മയുടെ പേരില്‍ മൂന്ന് ഡബ്ബിള്‍ സെഞ്ച്വറികള്‍ ഉണ്ടെന്നും എതിര്‍ ടീമില്‍ രോഹിത് ശര്‍മ്മ ഇല്ലെങ്കില്‍ അതൊരു മികച്ച കാര്യമാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. അതെ സമയം രോഹിത് ശര്‍മ്മക്ക് പകരം ഇന്ത്യന്‍ നിരയില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കെ.എല്‍ രാഹുല്‍ പുറത്തെടുത്ത പ്രകടനം വളരെ മികച്ചതായിരുന്നെന്നും മാക്‌സ്‌വെല്‍ പറഞ്ഞു