ലക്‌നൗ : കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴുമാസങ്ങൾക്ക് ശേഷം പഞ്ചാബിലെയും ഉത്തർപ്രദേശിലെയും സ്കൂളുകൾ ഭാഗികമായി തുറന്നു. 9 മുതൽ 12വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസ് ആരംഭിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.

അൺലോക് അഞ്ചാംഘട്ടത്തിൻറെ ഭാഗമായാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം സംസ്ഥാനസർക്കാർ കൈക്കൊണ്ടത്.കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സ്കൂളുകൾ തുറക്കുന്നത്.

സാമൂഹിക അകലം പാലിച്ചും,മാസ്ക് ധരിച്ചുമാണ് ക്ലാസിൽ കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും കുട്ടികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക.