കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണ് ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നി​ത​യാ​ണ് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​മു​ന്‍​പാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി നി​ര്‍​ദേ​ശം. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നു​ള്ള വി​ജി​ല​ന്‍​സ് അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും മു​ന്‍​പ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ കോ​പ്പി വേ​ണ​മെ​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു.