കുവൈത്ത് സിറ്റി :രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിനും സുരക്ഷയ്ക്കും ധാര്‍മ്മികതയ്ക്കും ഹാനികരമായ പെരുമാറ്റം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം വിദേശികളെ ഉടനടി നാടുകടത്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് നഗരത്തിലെ ഇറാഡ സ്ക്വയറില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിന്റെയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രതിയായ വിദേശിയെ നാട് കടത്താന്‍ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. അനധികൃത ഒത്തുചേരലുകളില്‍ പങ്കെടുക്കുകയോ കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്ന ഏതൊരു താമസക്കാരനെയും ഉടനടി നാട് കടത്തുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.