തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ ഗൂഢാലോചന കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു.ഇന്ന് രാവിലെ മൊഴി രേഖപ്പെടുത്താനായിരുന്നു സി.ബി.ഐ. സംഘം തീരുമാനം എടുത്തിരുന്നത്. ഇതനുസരിച്ച്‌ ഇന്ന് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് കാട്ടി നമ്ബി നാരായണന് സി.ബി.ഐ. നോട്ടീസ് അയച്ചിരിന്നു.

പക്ഷെ സി.ബി.ഐ. ഡിഐജി സന്തോഷ് കുമാര്‍ ചാല്‍കെ എത്താതിരുന്നതിനെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍ ഇന്ന്മാറ്റിവെച്ചത്. ബുധനാഴ്ച രാവിലെ 10.30-ന് മൊഴി നല്‍കാനെത്തണമെന്നാണ് സി.ബി.ഐ. സംഘം ഇപ്പോള്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.