തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) പത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെതാണ് തീരുമാനം. ടി പി ആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച്‌ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.

പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറി, ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറി, 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറി,18 മുതല്‍ മുകളിലേക്ക് ഡി കാറ്റഗറി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ടി പി ആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായിരിക്കും. അതേസമയം ടി പി ആര്‍ ആറിന് താഴെയെത്തിയ പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് തുടരും.