വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ തെളിവെടുത്തു. വിസ്മയ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. കോളേജ് പരിസരത്ത് വെച്ചും കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചെന്ന് അമ്മ മൊഴി നല്‍കിയിരുന്നു.

വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍, ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.