ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ പ്രവാസി മലയാളി മരിച്ചു.തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച്‌ ആറ് ദിവസത്തോളം മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

റൂവി എം.ബി.ഡിയിലെ പെട്രോള്‍ സ്‌റ്റേഷനില്‍ കാര്‍ വാഷിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. 24 വര്‍ഷത്തോളമായി ഒമാനിലുള്ള ഷുക്കൂര്‍ ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. റഹീമയാണ്​ ഭാര്യ. ഖദീജ തസ്‌നീം, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ്​ മക്കള്‍.