കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയത് എന്നും കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴി നല്‍കി. രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം കരിപ്പൂരില്‍ എത്തിയതിന്റെ യടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്. പക്ഷെ താന്‍ എത്തിയത് കടമായി കിട്ടാനുള്ള പണം വാങ്ങാനാണെന്നാണ് അര്‍ജുന്‍ കസ്റ്റംസിനോട് വ്യക്തമാക്കിയത്.

മുഹമ്മദ്‌ ഷഫീഖ് ആയിരുന്നു പണം നല്‍കാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാന്‍ ആണ് വിമാനത്താവളത്തില്‍ എത്തിയത് എന്നുമാണ് നല്‍കിയിരിക്കുന്ന മൊഴി. പക്ഷെ അര്‍ജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് സംഘം ഇതുവരെ തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.