ജമ്മു കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യക്ക് പുറത്തുളള സ്ഥലങ്ങളായി ചിത്രീകരിച്ച്‌ വീണ്ടും വിവാദവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ വികലമായ രീതിയില്‍ ചിത്രീകരിച്ച്‌ വിവാദത്തില്‍പ്പെട്ടിരുന്നു. അന്ന് ജമ്മു കാശ്മീരിലെ ലേ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം അന്ന് രേഖപ്പെടുത്തിയി
രുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ടും ട്വിറ്റര്‍ തെററിദ്ധാരണ പരത്തുന്ന ചില കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച്‌ വിവാദം സൃഷ്ടിച്ചിരുന്നു.