തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വീടു കയറിയിറങ്ങി മാത്രമല്ല ഇത്തവണ സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നാലും വോട്ടു പിടുത്തത്തിന്റെ ബഹളമാണ്. വാട്സ് ആപ്പും ഫേസ്ബുക്കും        തുറന്നാൽ സ്ഥാനാർത്ഥികൾ വോട്ട് തേടിയുള്ള പോസ്റ്ററുകളും വീഡിയോകളും പറന്നു കളിക്കുകയാണ്.

രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരുമെല്ലാം അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വേണ്ടി വോട്ട് ചോദിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഇപ്പോൾ എൽ ഡി എഫിനു വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും കൊല്ലം എം എൽ എയുമായ മുകേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷ് വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.