കഴിഞ്ഞയാഴ്ച സോഷ്യല്‍ ഡെമോക്രാറ്റ് നേതാവായ ലോഫ്വെന് അവിശ്വാസ വോട്ടെടുപ്പ് നഷ്ടമായതിനെത്തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ തിങ്കളാഴ്ച രാജിവെക്കുകയായിരുന്നു.
ജൂണ്‍ 21 ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം സ്ഥാനമൊഴിയുകയോ സ്നാപ്പ് ഇലക്ഷന്‍ വിളിക്കുകയോ ചെയ്യുന്നതിന് തിങ്കളാഴ്ച അര്‍ദ്ധരാത്രി ലോഫ്വെന് സമയപരിധി നല്‍കിയിരുന്നു. എന്നാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ വീണ്ടും അധികാരത്തില്‍ വരാമെന്ന ലോഫ്വെന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു.
‘പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിരിച്ചുവിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഞാന്‍ എടുത്ത ഏറ്റവും പ്രയാസമേറിയ രാഷ്ട്രീയ തീരുമാനമാണിത്.’ ലോഫ്വെന്‍ തിടുക്കത്തില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.