ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ പുത്തന്‍ താ​രോദയം ഷഫാലി വര്‍മക്ക്​ മറ്റൊരു റെക്കോഡ്​ കൂടി. ഇന്ത്യന്‍ ജഴ്​സിയില്‍ എല്ലാ ഫോര്‍മാറ്റിലുമായി അ​രങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ്​ ഷഫാലി. ഞായറാഴ്​ച ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന​ുള്ള ടീമില്‍ സ്​ഥാനം ലഭിച്ചതോടെയാണിത്​.

17 വര്‍ഷവും 150 ദിവസവും മാത്രം പ്രായമുള്ള ഹരിയാനക്കാരി ഇതിനിടെ ടെസ്​റ്റ്​, ട്വന്‍റി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം നടത്തിയിരുന്നു. അന്താരാഷ്​​ട്ര ​ക്രിക്കറ്റില്‍ അഫ്​ഗാനിസ്​ഥാ​െന്‍റ മുജീബ്​ റഹ്​മാന്‍​ ഒന്നാം സ്​ഥാനം അലങ്കരിക്കുന്ന പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ്​ ഷഫാലി.
17 വയസും 78 ദിവസവും ​മാത്രം പ്രായമായിരിക്കേ മുജീബ്​ അഫ്​ഗാനായി മൂന്ന്​ ഫോര്‍മാറ്റിലും ജഴ്​സിയണിഞ്ഞു. ഇംഗ്ലണ്ടി​െന്‍റ സാറാ ടെയ്​ലര്‍ (17 വര്‍ഷം 86 ദിവസം), ആസ്​ട്രേലിയയുടെ എലീസ്​ പെറി (17 വര്‍ഷം 104 ദിവസം), പാകിസ്​താ​െന്‍റ മുഹമ്മദ്​ ആമിര്‍ (17 വര്‍ഷം 108 മാസം) എന്നിവരാണ്​ പട്ടികയില്‍ ഷഫാലിക്ക്​ മുമ്ബിലുള്ളത്​.

അരങ്ങേറ്റ ഏകദിനത്തില്‍ 14 പന്തില്‍ നിന്ന്​ 15 റണ്‍സ്​ മാത്രമാണ്​ ഷഫാലിക്ക്​ നേടാനായത്​. എന്നിരുന്നാലും അടുത്തിടെ നടന്ന ടെസ്​റ്റ്​ അരങ്ങേറ്റം ഹരിയാനക്കാരി ഗംഭീരമാക്കിയിരുന്നു. രണ്ട്​ ഇന്നിങ്​സുകളിലും അര്‍ധശതകം നേടിയ ഷഫാലി (96, 63) ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ സമനിലയാക്കുന്നതില്‍ നിര്‍ണായക പങ്ക്​ വഹിച്ചു. അരങ്ങേറ്റ ടെസ്​റ്റില്‍ രണ്ട്​ ഇന്നിങ്​സിലും അര്‍ധശതകം നേടുന്ന പ്രായം കുറഞ്ഞ വനിത ക്രിക്കറ്റ്​ താരമായി ഷഫാലി മാറി.

2019 സെപ്​റ്റംബറില്‍ അരങ്ങേറ്റം കുറിച്ച ശേഷം 22 ട്വന്‍റി20 മത്സരങ്ങളില്‍ നിന്നായി താരം 617 റണ്‍സ്​ സ്​കോര്‍ ചെയ്​തിട്ടുണ്ട്​.