കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ രേഷ്മയുടെ അജ്ഞാത കാമുകനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുഴഞ്ഞ് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ഫെയ്‌സ്ബുക് സുഹൃത്തിന്റെ ഐഡി അനന്ദു എന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, അനന്ദു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണു സംശയം.

ഫെയ്‌സ്ബുക് കാമുകന്‍ തന്നെ രേഷ്മയുടെ സങ്കല്‍പസൃഷ്ടിയാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കാണാമെന്ന് കാമുകന്‍ അറിയിച്ചതനുസരിച്ച്‌ രേഷ്മ ഒരിക്കല്‍ വര്‍ക്കലയില്‍ പോയെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായില്ലെന്നും മൊഴിയില്‍ പറയുന്നു. ഇയാളുമായുള്ള ചാറ്റ് ഭര്‍ത്താവ് വിഷ്ണു കണ്ടുപിടിക്കുമെന്ന ഘട്ടത്തില്‍ രേഷ്മ ഫോണ്‍ ലോക്കു ചെയ്തു.

അച്ചൂസെന്നും ദേവൂസെന്നുമൊക്കെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയുമായിരുന്നു രേഷ്മയുടെ രീതി