ന്യൂഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയ നാഗ്രോട്ട ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃഘ്ള, രഹസ്യാന്വേഷണ വിഭാഗം എന്നിവരാണ് പ്രധാനമന്ത്രി വളിച്ച അവലോകന യോഗത്തിൽ പങ്കെടുത്തത്.

മുംബൈ ആക്രമണ വാർഷിക ദിനമായ നവംബർ 11-ന് രാജ്യത്ത് രാജ്യത്ത് വൻ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്.