ദില്ലി : ദേശീയപാത വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം എന്നീ എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി.

നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്നും അറിയിച്ചു .

ടീം ലീഡറിന്റെ സാന്നിധ്യത്തില്‍ കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വിഡിയോ റെക്കോര്‍ഡിംഗ് നടത്തേണ്ടതാണെന്നും വ്യക്‌തമാക്കി