നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചു. ചിത്രത്തില്‍ നായികയായി എത്തുന്നത് അരുവി ഫെയിം അദിതി ബാലന്‍ ആണ്. ചിത്രം നിര്‍മിക്കുന്നതു സണ്ണി വെയ്നാണ്. ആദ്യ ചിത്രത്തിലൂടെ അമ്ബരിപ്പിച്ച നടി അഥിതി ബാലന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോര്‍ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ദേശിയ പുരസ്കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മോമെന്റ്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്.